ബിഎൽഒ ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുന്നില്ല; ബൂത്ത് ലെവൽ ഓഫീസർമാർ ദുരിതത്തിൽ


ഷീബ വിജയ൯

ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബിഎൽഒമാർക്ക്) ദുരിതമുണ്ടാക്കി ബിഎൽഒ ആപ്പ്. ആപ്പിൽ വിവരങ്ങൾ എൻട്രി ചെയ്യാൻ കഴിയുന്നില്ലെന്നാണ് ബിഎൽഒമാർ പരാതിപ്പെടുന്നത്. പലപ്പോഴും ആപ്പ് പ്രവർത്തനരഹിതമാകുന്നുവെന്നും അവർ ആരോപിക്കുന്നു. നേരത്തെ സമയമെടുത്തെങ്കിലും ആപ്പിൽ വിവരങ്ങൾ ചേർക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിന് സാധിക്കുന്നില്ലെന്നും, അർധരാത്രിയും പുലർച്ചെയും എണീറ്റിരുന്നാണ് പലരും വിവരങ്ങൾ ചേർക്കാൻ ശ്രമിക്കുന്നതെങ്കിലും ആ സമയത്ത് പോലും ആപ്പ് പ്രവർത്തനരഹിതമാകുകയാണെന്നും ബിഎൽഒമാർ പറയുന്നു. ഇക്കാര്യം മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഫലമില്ലെന്നാണ് അവരുടെ ആക്ഷേപം. ആപ്പ് മൊബൈലിൽ നിന്ന് മാത്രമേ പ്രവർത്തിപ്പിക്കാൻ സാധിക്കൂ എന്നതും ഒരു വെല്ലുവിളിയാണ്.

അതേസമയം, സംസ്ഥാനത്ത് ജോലിഭാരത്തിൽ ബിഎൽഒമാരുടെ പ്രതിഷേധം കടുക്കുകയാണ്. ടാർഗറ്റ് തികയ്ക്കാൻ സമ്മർദമുണ്ടെന്ന വെളിപ്പെടുത്തലുമായി കൂടുതൽ ബിഎൽഒമാർ രംഗത്തെത്തിയതോടെ എസ്.ഐ.ആർ. അപേക്ഷാ ഫോം വിതരണം മന്ദഗതിയിലായി. ഇതിനിടെ ഇന്നലെ കണ്ണൂരിൽ കീഴല്ലൂർ കുറ്റിക്കര സ്വദേശിയായ വലിയ വീട്ടിൽ രാമചന്ദ്രൻ (53) എന്ന ബിഎൽഒ ജോലിക്കിടെ കുഴഞ്ഞുവീണിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയ ജോലിക്കിടെയാണ് അഞ്ചരക്കണ്ടിയിൽ സംഭവം നടന്നത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

article-image

adefsdasfadfs

You might also like

  • Straight Forward

Most Viewed