അധ്യാപകദിനത്തിൽ ആദരം അർപ്പിച്ച് ഐ.വൈ.സി.സി ദേശീയ കമ്മറ്റി

മനാമ: ദേശീയ അധ്യാപക ദിനത്തിൽ പ്രവാസിയും റിട്ടയേർഡ് അധ്യാപികയുമായ ഫാസില ടീച്ചറെ ഐ.വൈ.സി.സി ദേശീയ കമ്മറ്റി ആദരിച്ചു. തിരുവനന്തപുരം ജില്ലയിലെ അരുവിപ്പുറം സർക്കാർ വിദ്യാലയത്തിലെ റിട്ടയേർഡ് അധ്യാപിക ആയിരുന്ന ഫാസില ടീച്ചർ കഴിഞ്ഞ ഒന്നര വർഷമായി ബഹ്‌റൈൻ പ്രവാസിയാണ്. ഐ. വൈ.സി .സി ദേശീയട്രഷർ നിതീഷ് ചന്ദ്രൻ, ദേശീയ ഭാരവാഹി ലൈജു തോമസ്, മുൻ പ്രസിഡണ്ട് ബേസിൽനെല്ലിമറ്റം എന്നിവർ ചേർന്നാണ് ടീച്ചറിനെ ആദരിച്ചത്.