ഇന്ത്യയിൽ കോവിഡ് മരണ നിരക്ക് കുതിച്ചുയരുന്നു; 24 മണിക്കൂറിനുള്ളിൽ 90,802 രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 90,802 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,016 പേര്‍ രോഗം ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 42,04,614 ആയി. മരണ സംഖ്യ 71,642 ആയി ഉയര്‍ന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 8,82,542 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 32,50,429 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്ര, തമിഴ്‌നാട്, ന്യൂഡല്‍ഹി, ആന്ധ്രാപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത്.