മന്ത്രി തോമസ് ഐസക്കിന് കോവിഡ്; നേതാക്കൾ നിരീക്ഷണത്തിൽ


തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്നു ഇന്നലെ നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. 

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിഐപികൾക്കു വേണ്ടിയുള്ള പ്രത്യേക മുറിയിലാണ് മന്ത്രിയെ താമസിപ്പിച്ചിരിക്കുന്നത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ചികിത്സയുമായി ബന്ധപ്പെട്ട് പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിച്ചു. മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള എന്നിവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അടക്കമുള്ളവരോടു നിരീക്ഷണത്തിൽ പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed