കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാക്കിയത് എൻ. വാസു തന്നെ, ഗൂഢാലോചന നടത്തി: റിമാൻഡ് റിപ്പോർട്ട് പുറത്ത്
ഷീബവിജയ൯
പത്തനംതിട്ട: ശബരിമല സ്വർണ കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത്. കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാക്കിയത് വാസു തന്നെയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിലെ മൂന്നാം പ്രതിയാണ് എൻ.വാസു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ തെളിഞ്ഞതായി എസ്‌ഐടി വ്യക്തമാക്കി. വാസുവിന്‍റെ നിര്‍ദേശപ്രകാരമാണ് ഔദ്യോഗിക രേഖകളില്‍ തിരിമറി നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.രേഖകളില്‍ ഉണ്ടായിരുന്ന "സ്വര്‍ണം പൊതിഞ്ഞ പാളികള്‍' എന്ന ഭാഗം ഒഴിവാക്കി, പകരം "ചെമ്പ് പാളികള്‍' എന്ന് മാറ്റി എഴുതിച്ചേര്‍ത്തു. ഇതര പ്രതികളുമായി ചേര്‍ന്ന് എന്‍. വാസു ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും തെളിഞ്ഞിട്ടുണ്ട്.
സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള ഇടപെടല്‍ നടത്തിയത് വാസുവാണെന്നും ഇതുവഴി ദേവസ്വം ബോര്‍ഡിന് നഷ്ടവും പ്രതികള്‍ക്ക് അന്യായമായ ലാഭവും ഉണ്ടായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തിലൊരു തീരുമാനം ദേവസ്വം ബോര്‍ഡിന്‍റെ അറിവോടെയാണെന്നും കണ്ടെത്തലുണ്ട്.കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിന്‍റെ മൊഴിയാണ് വാസുവിനെതിരേ നിര്‍ണായകമായതെങ്കില്‍ വാസുവില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളിലൂടെ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും അംഗങ്ങളും കുരുക്കിലാകും.
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കോന്നി മുന്‍ എംഎല്‍എയുമായ പത്മകുമാറിന്‍റെ കാലത്തെ ദേവസ്വം ബോര്‍ഡ് ശബരിമല കട്ടിളപ്പാളി കേസില്‍ എട്ടാം പ്രതിയാണ്. ഇതില്‍ ആളുകളുടെ പേരുകള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു മാത്രമാണ് പത്മകുമാറിന്‍റെ ആശ്വാസം.
dfgddfsfg
