പൊസിറ്റിവ് പാരന്റിങ്ങ് വെബിനാർ സംഘടിപ്പിച്ചു
മനാമ: മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ കുട്ടികളുടെ പരിപാലനത്തിൽ രക്ഷിതാക്കൾ സ്വീകരിക്കേണ്ട നൂതന മാർഗ്ഗങ്ങളെ കുറിച്ച് ബഹ്‌റൈൻ ഇസ്ലാഹി സെന്റർ വെബിനാർ സംഘടിപ്പിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും പ്രശസ്ത മോട്ടിവേറ്ററുമായ ഡോക്ടർ ഇസ്മായിൽ മറുതേരി രക്ഷിതാക്കൾക്ക് ക്‌ളാസ്സ് എടുത്തു. കുട്ടികളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ അനിവാര്യമാണെങ്കിൽ കാതലായ മാറ്റങ്ങൾ വരുത്താൻ രക്ഷിതാക്കൾ തയ്യാറാകണമെന്നും അവരുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ അതിനനുസരിച്ചു അവരോടു പെരുമാറുവാൻ രക്ഷിതാക്കളും പരിശീലിക്കേണ്ടതാണെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഗൾഫിലും നാട്ടിലുമുള്ള നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ ബഹ്‌റൈൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സഫീർ നരിക്കോട് സ്വാഗതവും സിറാജ് നന്ദിയും പറഞ്ഞു.

