സമസ്ത ബഹ്‌റൈൻ റബീഅ് കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ്വ)യുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സമസ്ത ബഹ്‌റൈൻ പ്രഖ്യാപിച്ച റബീഅ് കാമ്പയിനിന്റെ ലോഗോ പ്രകാശനം ചെയ്തു. സമസ്ത ബഹ്‌റൈൻ കേന്ദ്ര ആസ്ഥാന മന്ദിരത്തിൽ വെച്ചാണ് ചടങ്ങ് നടന്നത്.

സമസ്‌ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്. എം അബ്ദുൽ വാഹിദ്, ബഹ്റൈൻ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ബഷീർ ദാരിമിക്ക് ലോഗോ കൈമാറിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു.

ചടങ്ങിൽ സമസ്ത ബഹ്‌റൈൻ കേന്ദ്ര, ഏരിയാ ഭാരവാഹികൾക്ക് പുറമെ എസ്.കെ.എസ്.എസ്.എഫ്, ജംഇയ്യത്തുൽ മുഅല്ലിമീൻ തുടങ്ങിയ പോഷക സംഘടനകളുടെ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.

article-image

sdsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed