അശൂറാ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
മനാമ: ബഹ്‌റൈനിൽ അശൂറായുമായി ബന്ധപ്പെട്ടു ആഗസ്റ്റ് 30, 31 ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു. ആശൂറയുടെ ആദ്യദിവസമായ ആഗസ്റ്റ് 29 ശനിയാഴ്ച അവധി ആയതു കാരണമാണ് തിങ്കളാഴ്ച അവധി നൽകിയത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് പുറത്തിറക്കിയത്.

