നാട്ടിലേയ്ക്ക് പോയ പ്രവാസിയെ സഹായിച്ച് ഗുരുകൃപ കൂട്ടായ്മ
മനാമ: ബഹ്റൈനിൽ പ്രവർത്തിക്കുന്ന ഗുരുകൃപ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോവിഡിനെ തുടർന്ന് ജോലി നഷ്ടമായി നാട്ടിലേയ്ക്ക് പോയ കൂട്ടായ്മയിലെ അംഗം മോഹൻദാസിന് ഉപജീവമാർഗമായി പുതിയൊരു ഓട്ടോറിക്ഷ വാങ്ങിനൽകിയതായി ഭാരവാഹികൾ അറിയിച്ചു. ഇതിനായി ഒരു ലക്ഷം രൂപയോളമാണ് കൂട്ടായ്മ സമാഹരിച്ചത്.
ബഹ്റൈനിൽ കോവിഡ് മൂലം മരണപ്പെട്ട ആലപ്പുഴ സ്വദേശി അജീന്ദ്രന്റെ കുടുംബത്തിന് വേണ്ടിയും ധനസഹായം നടത്തുന്നുണ്ടെന്നും കൂട്ടായ്മ പ്രവർത്തകരായ സതീഷ് കുമാർ, ജയൻ ദേവരാജ്, ഭദ്രൻ, സനീഷ്, മധു എന്നിവർ അറിയിച്ചു.

