ബഹ്‌റൈൻ മലയാ­ളി­ നേ­ഴ്സ് നാ­ട്ടിൽ നി­ര്യാ­തയാ­യി­


മനാമ : ബഹ്‌റൈനിൽ ഹമദ് ടൗണിലെ സ്വകാര്യ മെഡിക്കൽ സെന്ററിൽ  സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന  മലയാളി യുവതി നിര്യാതയായി.  ആലപ്പുഴ, ചെങ്ങന്നൂർ  വെണ്മണി സ്വദേശിയായ ഭവ്യ (34) ആണ് മരിച്ചത്. അർബുദ രോഗം ബാധിച്ചു ചികിത്സയിൽ ആയിരുന്നു. 

കഴിഞ്ഞ വർഷം നാട്ടിൽ പോയി ചികിത്സ നടത്തിയതിനെ തുടർന്ന് സ്ഥിതി മെച്ചപ്പെട്ടിരുന്നു. തുടർന്നാണ് ബഹ്‌റൈനിലേക്ക് തിരിച്ചു വന്നത്. എന്നാൽ ഒന്നര മാസം മുന്പ് വീണ്ടും അസുഖം വീണ്ടും കൂടിയതിനെ തുടർന്ന് നാട്ടിൽ ചികിത്സക്കായി നാട്ടിൽ പോയിരുന്നു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വെച്ചാണ് മരണം സംഭവിച്ചത്. ഭർത്താവ് മനോജും ഒന്പതു വയസുകാരിയായ മകൾ തീർത്ഥയും നാട്ടിലുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed