തണൽ രക്തദാ­ന ക്യാ­ന്പ് സംഘടി­പ്പി­ക്കു­ന്നു­


മനാമ: ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ തണൽ ബഹ്റൈൻ ചാപ്റ്റർ ഇതാദ്യമായി രക്തദാന  ക്യാന്പ് സംഘടിപ്പിക്കുന്നു. സെപ്തംബർ നാലിന്  വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 1 മണി വരെ സൽമാനിയ  ഹോസ്പിറ്റലിൽ  വെച്ചാണ് രക്തദാന ക്യാന്പ് നടക്കുന്നത്. ഇതിനോടകം തന്നെ നിരവധി തണൽ ഭാരവാഹികളും പ്രവർത്തകരും രക്തം നൽകുവാനായി രജിസ്റ്റർ  ചെയ്തതായും ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അന്നേ ദിവസം രക്തം നൽകുവാനായി ഉണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി 38975579 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്. https://trimurl.co/Hl6Ak9 എന്ന ലിങ്കിലൂടെയും thanalbahrainchapter@gmail.com  എന്ന ഇമെയില് വഴിയും പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed