സാം സാമുവേലിനെ ഓർത്ത് പ്രിയപ്പെട്ടവർ
മനാമ: കോവിഡ് ബാധ കാരണം ബഹ്‌റൈനിൽ മരണപെട്ട പ്രമുഖ സാമൂഹ്യ പ്രവർത്തകൻ സാം സാമുവേൽ അടൂരിന്റെ നാൽപതാം ഓർമ്മ ദിനമായ ഇന്നലെ സൽമാബാദിലെ സെമിത്തേരിയിൽ വൈദികരുടെ കാർമികത്വത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി. ബന്ധുക്കളും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു. പരേതന്റെ നാട്ടിലുള്ള നിരാലംബരായ കുടുംബത്തെ സഹായിക്കാനായി വിവിധ കൂട്ടായ്മകൾ പ്രവർത്തിച്ചു വരികയാണ്. സാം സാമുവലിന്റെ അടുത്ത സുഹൃത്തും സാമൂഹ്യ പ്രവർത്തകനുമായ അജി പി ജോയ് സ്വന്തമായി മുൻകൈ എടുത്താണ് പരേതന് വേണ്ടി കല്ലറ നിർമ്മിച്ചത്.

