പൊന്നോണത്തിനെ വരവേൽക്കാൻ പാക്‌ട് ബഹ്‌റൈൻ ഒരുക്കങ്ങൾ തുടങ്ങി


മനാമ : ബഹ്റൈനിലെ പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാക്ട് ബഹ്റൈൻ ഓണലൈനിലൂടെ ഓണാഘോഷങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുന്നു. ബഹ്‌റൈനിൽ ഇപ്പോളുള്ള എല്ലാവർക്കും ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. ആഗസ്ത് 24ന് മുന്പായി പേരുകൾ റെജിസ്റ്റർ ചെയ്യുന്നവർക്കാണ് ഇതിൽ പങ്കെടുക്കാൻ സാധിക്കുക. വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും ഓണാഘോഷപരിപാടികളുടെ ഫിനാലെയിൽ നൽകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  https://forms.gle/zU3brTTTG8Jxbc9y5 എന്ന ലിങ്ക് വഴിയാണ് റജിസ്റ്റർ ചെയ്യേണ്ടത്. 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed