ബഹ്റൈനിൽ ആകെ പരിശോധനകളുടെ എണ്ണം പത്ത് ലക്ഷത്തിലേയ്ക്ക് അടുക്കുന്നു


മനാമ: ഇന്ന് വൈകുന്നേരം ബഹ്റൈൻ സമയം മൂന്ന് മണി വരെയുള്ള വിവരപ്രകാരം രാജ്യത്ത് കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഇന്നലെ രാത്രിയോടെ രണ്ട് മരണങ്ങളായിരുന്നു സ്ഥിരീകരിച്ചത്. 52, 62 വയസ് പ്രായമുൾള സ്വദേശി വനിതകളാണ് ഇന്നലെ മരണപ്പെട്ടത്. ഇതോടെ ആകെ മരണ സംഖ്യ 175 ആയി.  ഇന്നലെ 9932 പേരെയാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 991140 ആയി. 

ഇന്നലെ 396 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 156 പേർ വിദേശികളാണ്. അതേസമയം 392പേർക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 43921 ആയി. 3485 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 45 പേരാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed