2000 കടന്ന് കേരളത്തിൽ കോവിഡ് കേസുകൾ


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഭയനകമായ നിലയിലേക്ക്. ഇന്ന് 2333 പേർ‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. 2151 പേർ‍ക്ക് സന്പർ‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ‍ 53 പേരുടെ സന്പർ‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ‍ 60 പേർ‍ വിദേശ രാജ്യങ്ങളിൽ‍ നിന്നും 98 പേർ‍ മറ്റ് സംസ്ഥാനങ്ങളിൽ‍ നിന്നും വന്നതാണ്. 

ഏഴ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച മരണമടഞ്ഞ തിരുവനന്തപുരം കാലടി സൗത്ത് സ്വദേശിനി ഭാർ‍ഗവി (90), പത്തനംതിട്ട അടൂർ‍ സ്വദേശി ഷംസുദീൻ‍ (65), ശനിയാഴ്ച മരണമടഞ്ഞ തിരുവനന്തപുരം ആര്യനാട് സ്വദേശിനി മീനാക്ഷി (86), തിങ്കളാഴ്ച മരണമടഞ്ഞ കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജൻ (56),  എറണാകുളം ആലുവ സ്വദേശിനി ജമീല (53), ചൊവ്വാഴ്ച മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ടി.വി. മത്തായി (67), വെള്ളിയാഴ്ച മരണമടഞ്ഞ എറണാകുളം കോതാട് സ്വദേശി തങ്കപ്പന്‍ (64) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 182 ആയി.  

ഇന്ന് 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 32,611 പേർ‍ ഇതുവരെ കോവിഡിൽ‍ നിന്നും മുക്തി നേടി. 17,382 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച്: തിരുവനന്തപുരം− 540, മലപ്പുറം −322, ആലപ്പുഴ− 253, എറണാകുളം −230, കോട്ടയം −203, കാസർ‍ഗോഡ് −174, കണ്ണൂർ‍ −126, തൃശ്ശൂർ ‍−97, പത്തനംതിട്ട −87, കോഴിക്കോട്−78, കൊല്ലം −77, പാലക്കാട് −65, ഇടുക്കി −64, വയനാട് −17.

You might also like

  • Lulu Exchange
  • Straight Forward

Most Viewed