ബഹ്റൈൻ മലപ്പുറം ജില്ലാ കെ.എം.സി.സി അണുനശീകരണ ഫോഗിൻ കൈമാറി


മനാമ: പുളിക്കൽ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് ബഹ്റൈൻ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി കോവിഡ് 19 അണുവിമുക്ത ഫോഗിന്‍ മെഷീൻ കൈമാറി. കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ലാ സെക്രട്ടറി റിയാസ് വി.കെയിൽ നിന്ന് പുളിക്കൽ പഞ്ചായത്ത് യൂത്ത്ലീഗ് ജനറൽ സെക്രട്ടറി കെ.കെ ഫൈസലും പഞ്ചായത്ത് വൈറ്റ് ഗാർഡ് കോഡിനേറ്റർ‍ അഷ്റഫ് കള്ളാടിയിലും മെഷീൻ ഏറ്റു വാങ്ങി. ചടങ്ങിൽ പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് വി.കെ അബ്ദുൽ‍ അസീസ് മായക്കര, വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ ശംസീർ‍ കരിന്പൻ‍, എം.കെ റഫീഖ്, കെ.പി സഫീറുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed