മനാമ കാപ്പിറ്റൽ ഗവർണറേറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

മനാമ
കാപ്പിറ്റൽ ഗവർണറേറ്റ് അധികാരികളുടെ നേതൃത്വത്തിൽ ജുഫൈറിലെ പലയിടങ്ങളിലും ഇന്നലെ വ്യാപകമായി ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രവർത്തനം നടത്തിയത്. ആരോഗ്യവകുപ്പ്, അഭ്യന്തര വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തിയത്. കാപ്പിറ്റൽ ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫ, ബ്രിഗേഡിയർ ഇബ്രാഹിം സെയ്ഫ് ബകീത്ത് അൽ നജ്റാൻ, തുടങ്ങിയവരുടെ നേതൃത്വത്തിൽ അൽ നയീം വോളണ്ടിയർ യൂത്ത് ടീമിലെ മുപ്പതോളം പേരാണ് ശുചീകരണ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. ഇവർക്ക് നേരത്തേ ആരോഗ്യമന്ത്രാലയ അധികൃതർ വേണ്ട പരിശീലനം നൽകിയിരുന്നു. നേരത്തേ ഇവർ ജിദ്ദാലി, ഉമൽഹസം, അദ്ലിയ എന്നിവടങ്ങളിലും സമാനമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.