കോവിഡ് നിയമങ്ങൾ തെറ്റിച്ച കോഫീഷോപ്പ് അടച്ച് അധികൃതർ

മനാമ
രാജ്യതലസ്ഥാനത്തെ പ്രധാന കോഫീഷോപ്പുകളിൽ ഒന്ന് കോവിഡ് നിയമങ്ങൾ തെറ്റിച്ചതിനെ തുടർന്ന് അധികൃതർ അടപ്പിച്ചു. ആരോഗ്യവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് കൺട്രോൾ വിഭാഗവും, വാണിജ്യവ്യവസായ വകുപ്പ് അധികൃതരും ഒത്തു ചേർന്ന് നടത്തിയ റെയിഡിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇവിടെ ഉപഭോക്തക്കൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമായിരുന്നു കോഫീഷോപ്പ് അധികൃതർ നൽകിയിരുന്നത്. നിലവിലെ കോവിഡ് നിയമപ്രകാരം ടേക്ക് എവെ, ഡെലിവലറി സൗകര്യങ്ങൾ മാത്രമാണ് രാജ്യത്തെ റെസ്റ്റാറാന്റുകൾക്കും, കോഫീഷോപ്പുകൾക്കും നൽകാൻ സാധിക്കുക. സെപ്തംബർ ആദ്യവാരത്തോടെ കോവിഡ് സാഹചര്യങ്ങൾ അനുകൂലമായങ്കിൽ മാത്രം ഇവ സാധാരണ നിലയിൽ പ്രവർത്തിക്കാനുള്ള അനുമതി നൽകും.