കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ്


ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ്. കേന്ദ്രമന്ത്രി സഭയിൽ ഒരു അംഗത്തിന് കൊവിഡ് ബാധിക്കുന്നത് ഇത് ആദ്യമായാണ്. അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ചത്. അദ്ദേഹത്തെ ഗുരുഗ്രാമിലെ ആശുപത്രരിയിൽ പ്രവേശിപ്പിച്ചു.

‘രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഞാൻ ടെസ്റ്റ് നടത്തുകയും ഫലം പോസിറ്റീവ് ആവുകയും ചെയ്തു. എൻ്റെ ആരോഗ്യം ഭേദപ്പെട്ട നിലയിലാണ്. പക്ഷേ, ഡോക്ടർമാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോവുകയും പരിശോധന നടത്തുകയും ചെയ്യണം’− അമിത് ഷാ ട്വിറ്ററിൽ കുറിച്ചു

You might also like

  • Straight Forward

Most Viewed