ബഹ്‌റൈൻ കെ.എം.സി.സിയുടെ 4ാംമത് വിമാനം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാടണഞ്ഞു
മനാമ: കൊവിഡ് കാലത്ത് പവിഴദ്വീപിലെ പ്രവാസി സമൂഹത്തിന് ആശ്വാസമേകുന്ന ബഹ്‌റൈൻ കെ.എം.സി.സിയുടെ നാലാമത് ചാർട്ടേഡ് വിമാനം നാടണഞ്ഞു. ഇന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഗൾഫ് എയർ വിമാനം വൈകിട്ട് അഞ്ചോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ വിമാനത്തിൽ 169 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ജോലി നഷ്ടപ്പെട്ടവർ, നിത്യരോഗികൾ, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവർ തുടങ്ങി നിരവധി ദുരിതമനുഭവിക്കുന്നവർക്ക് സ്വാന്തനമായി. 10 പേർക്ക് സൗജന്യ മായും മുപ്പതോളം പേർക്ക് സൗജന്യ നിരക്കിലും ടിക്കറ്റ് നൽകി. നേരത്തെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ചാർട്ടേഡ് വിമാനങ്ങളിലായി അറുന്നൂറോളം പേരെ നാട്ടിലെത്തിച്ചിരുന്നു.
കെ.എം.സി.സി ബഹ്്‌റൈന്‍ സെക്രട്ടറി എ.പി ഫൈസല്‍, കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ജില്ലാ ആക്ടിങ് സെക്രട്ടറി പികെ ഇസ്ഹാഖ് വില്ല്യാപ്പള്ളി, വൈസ് പ്രസിഡന്റുമാരായ ശരീഫ് വില്ല്യാപ്പള്ളി, ഹസ്സൻകോയ പൂനത്ത്, അസീസ് പേരാന്പ്ര, ഓർഗനൈസിംഗ് സെക്രട്ടറി പി.വി മൻസൂർ, സെക്രട്ടറിമാരായ അഷ്‌കർ വടകര, ജെ.പി.കെ തിക്കോടി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കളമുള്ളതിൽ കരീം, പ്രവർത്തക സമിതി അംഗം അഷ്‌റഫ് തോടന്നൂർ, നൗഷാദ് പേരാന്പ്ര, സമീർ ടൂറിസ്റ്റ്, ആഷിക് മേഴത്തൂർ, തുടങ്ങിയവർ നാട്ടിലേക്ക് തിരിക്കുന്നവരെ യാത്ര അയക്കുന്നതിനായി വിമാനത്താവളത്തിൽ എത്തിയിരുന്നു.

