സ്വർണക്കടത്ത് കേസ്: യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥ അറ്റാഷെയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നടപടി തുടങ്ങി


തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കസ്റ്റംസ് നടപടി തുടങ്ങി. അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക. അറ്റാഷെയ്ക്ക് നയതന്ത്ര പരിരക്ഷ നിലനിൽക്കുന്നതുകൊണ്ട് കേന്ദ്രത്തിന്റെ അനുമതിക്കായി കസ്റ്റംസ് കത്ത് നൽകിയിട്ടുണ്ട്. കസ്റ്റംസ് പ്രിവന്റീവ് കമീഷണർ കേന്ദ്ര പരോക്ഷ നികുതി ബോർഡിനാണ് കത്ത് നൽകിയിരിക്കുന്നത്. കേന്ദ്ര പരോക്ഷ നികുതി ബോർഡ് ഈ അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും.

അറ്റാഷെയുടെ പേരിലാണ് സ്വർണം ഉൾപ്പെട്ട ബഗേജ് എത്തിയത്. ഭക്ഷ്യ വസ്തുക്കൾ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നാണ് അറ്റാഷെ പറയുന്നത്. സ്വർണം കൊണ്ടു വന്നതിൽ ബന്ധമില്ലെന്നാണ് അറ്റാഷെയുടെ വിശദീകരണം. അറ്റാഷെ ഒപ്പിട്ട കത്തുമായാണ് സരിത് ബാഗേജ് എടുക്കാൻ എത്തിയത്. കത്ത് വ്യാജമാണോ എന്നും അന്വേഷിക്കുന്നുണ്ട്. വ്യക്തത വരുത്താനാണ് അറ്റാഷെയിൽ നിന്ന് വിശദാംശങ്ങൾ ചേദിച്ചറിയുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed