ലോക കേരള പ്രതിഷേധ സഭ ; സാന്നിധ്യമായി സോഷ്യൽ വെൽഫെയർ അസ്സോസിയേഷനും


മനാമ

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി ദ്രോഹ നടപടികൾക്ക് എതിരെ ലോക മലയാളികളുടെ താക്കീതായി വെൽഫെയർ പാർട്ടി വെർച്വൽ പ്ലാറ്റ്ഫോമിൽ ലോക കേരള പ്രതിഷേധസഭ സംഘടിപ്പിച്ചു. കേരളത്തിലെ ജന പ്രതിനിധികളും 30 ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സംഘടനാ നേതാക്കളോടൊപ്പം ബഹ്‌റൈനിൽ നിന്നും സോഷ്യൽ വെൽഫെയർ അസ്സോസിയേഷനും ബഹ്‌റൈനിലെ സാമൂഹിക നേതൃരംഗത്തുള്ളവരും ഇതിൽ പങ്കെടുത്തു. വെൽഫെയർ പാർട്ടി ദേശീയ പ്രസിഡണ്ട് എസ്.ക്യൂ.ആർ ഇല്യാസ് ലോക കേരള പ്രതിഷേധ സഭ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അദ്ധ്യക്ഷത വഹിച്ചു. ബിനു കുന്നന്താനം,  ജമാൽ നദ് വി ഇരിങ്ങൽ, അബ്രഹാം ജോൺ, ഷെമിലി പി ജോൺ, മുഹമ്മദലി മലപ്പുറം,  ജമീല അബ്ദുറഹിമാന്‍, വി’ കെ. അനീസ് തുടങ്ങിയവരാണ് ബഹ്റൈനിൽ നിന്ന് പങ്കെടുത്തത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed