ഫ്രണ്ട്സ് ഓഫ് അടൂർ ബഹ്റൈൻ ടിവി വിതരണം ചെയ്തു
മനാമ: ബഹ്റൈനിലെ അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് അടൂർ −ബഹ്റൈൻ, അടൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ നിർധനരായ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭാസത്തിനായി പഠനോപകരണ ആദ്യഘട്ട വിതരണം ഫ്രണ്ട്സ് ഓഫ് അടൂർ അംഗങ്ങളായ എം.ടി. മോനച്ചൻ, ടി.കെ.അലക്സാണ്ടർ, സിയാദ് ഏഴംകുളം. മാത്യു വർഗ്ഗീസ്, ശശിധരൻ ഉണ്ണിത്താൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചിറ്റയം ഗോപകുമാർ എം.ൽ.എ നിർവഹിച്ചു. താലൂക്കിലെ അഞ്ചു കുട്ടികൾക്കും തുന്പമൺ വിജയപുരം അങ്കണവാടിയിലുമാണ് ടെലിവിഷൻ നൽകി പഠന സൗകര്യം ഒരുക്കി കൊടുത്തത്.
രണ്ടാം ഘട്ടത്തിൽ ഏഴംകുളം പഞ്ചായത്തിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ടെലിവിഷൻ നൽകുകയുണ്ടായി. ചടങ്ങിൽ ഫ്രണ്ട്സ് ഓഫ് അടൂർ അംഗങ്ങളായ മാത്യു വർഗീസ്, ശശിധരനുണ്ണിത്താൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഏഴംകുളം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അനിയൻ തോമസാണ് ടെലിവിഷൻ കൈമാറിയത്.
പ്രസ്തുത പദ്ധതിയുടെ വിജയത്തിനായി എല്ലാവിധ സഹായ സഹകരണങ്ങളും നൽകിയ ഏവരോടുമുള്ള നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് അനു കെ വർഗ്ഗീസ്, ജനറൽ സെക്രട്ടറി ബിജു കോശി മത്തായി എന്നിവർ അറിയിച്ചു.

