കോവിഡ് പരിശോധന - ഒഐസിസി ഹൈകോടതിയിലേക്ക്
മനാമ :കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസലോകത്ത് ജോലി നഷ്ടപെട്ട ആളുകൾ, ഗർഭിണികൾ, ഉപരി പഠനത്തിന് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ, വിസിറ്റിംഗ് വിസയിൽ എത്തിയ ആളുകൾ തുടങ്ങി കഴിഞ്ഞ മൂന്ന് മാസമായി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അവസരം നിഷേധിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടികളെ ചോദ്യം ചെയ്തുകൊണ്ട് ബഹ്‌റൈൻ ഒഐസിസി കേരള ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നതിന് തീരുമാനിച്ചതായി ഒഐസിസി ദേശീയ കമ്മറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.പ്രമുഖ അഭിഭാഷകനും കെ പി സി സി ജനറൽ സെക്രട്ടറിയുമായ ഡോ. മാത്യു കുഴൽനാടൻ ഒഐസിസി ക്ക് വേണ്ടി ഹർജി ഫയൽ ചെയ്യും. ഒഐസിസി ക്ക് വേണ്ടി പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവരാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

