സഹായങ്ങളുമായി നവഭാരത് ബഹ്റൈൻ
മനാമ: കോവിഡ് 19 വിതച്ച ആശങ്കയുടെ പശ്ചാത്തലത്തിൽ ബഹ്റൈൻ പ്രവാസികൾക്കായി ആദ്യഘട്ട സഹായമായി അഞ്ഞൂറോളം ഫുഡ് കിറ്റുകൾ നൽകി നവഭാരത് ബഹ്റൈൻ. 18.5 കിലോ ഉൾകൊള്ളുന്ന പലവ്യഞ്ജന സാധനങ്ങൾ അടങ്ങിയ കിറ്റ് ആണ് നവഭാരത് ബഹ്റൈൻ നൽകി വരുന്നതെന്നും, ആവശ്യമുള്ളവർ 38826928 എന്ന നന്പറിലോ, 39135389 എന്ന നന്പറിലോ ആണ് ബന്ധപ്പെടേണ്ടത്.
ഇതു കൂടാതെ മാനസിക പിരിമുറുക്കം അനുഭവപ്പെടുന്ന പ്രവാസികൾക്കായി ഓൺലൈൻ കൗൺസിലിംഗ് സംവിധാനവും, വീടുകളിൽ ഇരിക്കുന്ന കുട്ടികൾക്കായി ഭാരതീയ പുരാണ കഥകൾ ആസ്പദമാക്കി ഓൺലൈൻ കഥാ മത്സര രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ടെന്നും, ബഹ്റൈൻ ഭരണാധികാരികൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും സംഘടനയുടെ ജനറൽ സെക്രട്ടറി പ്രദീപ് കുമാർ അറിയിച്ചു.

