ചികിത്സാനിർണയം നടത്താനുള്ള വാഹനം നൽകി ഫ്രാൻസിസ് കൈതാരത്ത്
മനാമ: കോവിഡ് 19ന്റെ ചികിത്സാനിർണയം നടത്താനഗ്രഹിക്കുന്നവരെ കൊണ്ടുപോകാനായുള്ള ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ കമ്മ്യൂണിറ്റി ഹെൽപ്പ്ലൈൻ ടീം ഡെസ്കിലേയ്ക്ക് വേണ്ട മിനി ബസ് കൈമാറി പ്രമുഖ സാമൂഹ്യപ്രവർത്തകൻ ഫ്രാൻസിസ് കൈതാരത്ത്. പ്രവാസി കമ്മീഷൻ അംഗവും ബികെഎസ്എഫ് രക്ഷാധികാരിയുമായ സുബൈർ കണ്ണൂരിന്റെ സാന്നിദ്ധ്യത്തിൽ ബഷീർ അന്പലായിക്കാണ് ഫ്രാൻസിസ് കൈതാരത്ത് മിനി ബസ് കൈമാറിയത്.
ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് ചികിത്സാനിവാരണം നടത്താൻ വേണ്ടിയുള്ള യാത്രകൾക്ക് വേണ്ടിയാണ് ഈ വാഹനം ഉപയോഗിക്കുക. ചടങ്ങിൽ ലത്തീഫ് മരക്കാട്ട്, അൻവർ ശൂരനാട്, മണികുട്ടൻ, അമൽദേവ് ഒ.കെ , അൻവർ കണ്ണൂർ, കാസിം പാടത്തെകായിൽ, ഗംഗൻ, സലീം, മൻസൂർ, ജൈനൽ എന്നിവർ പങ്കെടുത്തു.

