കമ്പ്യൂട്ടറിനെ വെല്ലുവിളിച്ച് ബ്രെയിൻ ഓ ബ്രെയിൻ കുരുന്നുകൾ
മനാമ: കണക്കിൽ കംപ്യൂട്ടറിനെയും കാൽക്കുലേറ്ററിനെയും വെല്ലുവിളിച്ചു കുരുന്നുകൾ വിസ്മയമായി. രണ്ടാമത് ബ്രെയിൻഒ ബ്രെയിൻ ബഹ്റൈൻ ദേശീയ അബാക്കസ് കോമ്പറ്റീഷൻ ഫെസ്റ്റിവലിൽ ആണ് വേഗത്തിൽ കണക്കുകൾ കൂട്ടി കുട്ടികൾ കംപ്യൂട്ടർനെ വെല്ലുവിളിച്ചത്. ബഹ്റിൻ കേരളീയ സമാജത്തിൽ വച്ച് 23 ശനിയാഴ്ച നടന്ന അബാക്കസ് കോമ്പറ്റീഷൻ ഫെസ്റ്റിവൽ ബ്രെയിൻഒ ബ്രെയിൻ ടെക്നിക്കൽ ഡയറക്ടർ അരുൾ സുബ്രഹ്മണ്യം, ബ്രെയിൻ ഒ ബ്രെയിൻ ബഹ്‌റൈൻ മാനേജിങ് ഡയറക്ടർ ഹിമ ജോർജ് ബ്രെയിൻഒ ബ്രെയിൻ ബഹ്റൈൻ ഡയറക്ടർ ജോർജ് റാഫേൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ക്യാപിറ്റൽ മുനിസിപ്പൽ കൌൺസിൽ ചെയർമാൻ സാലാ താഹിര്‍ തരാദാ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അദ്‌ലിയ, റിഫ, മുഹറഖ സെന്ററുകളിൽ നിന്ന് 5 മുതൽ14 വയസ്സിനിടയിൽ ഉള്ള നാനൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്തു. മികവുതെളിയിച്ച വിദ്യാർത്ഥികൾക്ക് ചാമ്പ്യൻസ് ട്രോഫി, സ്വർണ്ണമെഡൽ, വെള്ളിമെഡൽ, സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.

