നാടൻ പന്തുകളി മത്സരം സംഘടിപ്പിക്കുന്നു
മനാമ:ചിങ്ങവനം പ്രവാസി ഫോറത്തിന്റയും പവിഴദ്വീപിലെ നാടൻ പന്തു കളി പ്രേമികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 29, ഡിസംബർ 6, 16 തിയതികളിൽ സിഞ്ചിലെ ഓപ്പൺ ഗ്രൗണ്ടിൽ വെച്ച് ഉച്ചകഴിഞ്ഞു 2മണിക്ക് നടത്തുമെന്ന് സംഘാടകർ അറിയിച്ചു . .പവിഴദ്വീപിൽ ആദ്യമായി നടത്തപെടുന്ന നാടൻ പന്തുകളി മത്സരം തിരുവഞ്ചൂർ രാധാകൃഷ്ണൻ നാടൻ പന്തു തട്ടി ഉൽഘാടനം ചെയ്തു. നാടൻ പന്തുകളി ലോഗോ പ്രകാശനവും നടന്നു.
ഏഴു പേര് അടങ്ങുന്ന നാലു ടീമുകൾ ആണ് മത്സരത്തിനുള്ളത് .നൂറു വർഷത്തിലേറെ പഴക്കമുള്ള കോട്ടയത്തിന്റെ സ്വന്തം കായിക വിനോദമായ നാടൻ പന്തുകളി അഥവാ വെട്ടു പന്തുകളി ആറു മാസത്തെ കഠിന പരിശീലനത്തിനു ശേഷം മത്സരത്തിനായി ആദ്യമായി പവിഴദ്വീപിൽ ഒരുങ്ങുന്ന ആവേശതിമറപ്പിലാണ് കളിക്കാരും ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ
പ്രമുഖർ പങ്കെടുത്തു.കോട്ടയത്തെ ആദ്യകാല നാടൻ പന്തുകളി കാരായ റെജി കുരുവിള, രഞ്ജിത്ത് കുരുവിള എന്നിവർ റഫറിമാരായി കളി നിയന്ത്രിക്കും . കൂടുതൽ വിവരങ്ങൾക്ക് രഞ്ജിത്ത് കുരുവിള 3734 5011, ഷോൺ പുന്നൂസ് 3973 7805, എബി എബ്രഹാം 3411 0632 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

