കനകമല കേസ്; ഒന്നാം പ്രതിക്ക് 14 വര്‍ഷവും രണ്ടാം പ്രതിക്ക് പത്ത് വര്‍ഷവും തടവ്
കൊച്ചി :കനകമല കേസിൽ ശിക്ഷ വിധിച്ച് കൊച്ചി എൻ ഐ എ കോടതി. ഒന്നാം പ്രതിക്ക് 14വർഷവും പിഴയും രണ്ടാം പ്രതിക്ക് 10 വർഷവും പിഴയും മൂന്നാം പ്രതിക്ക് ഏഴു വർഷവും പിഴയും നാലാം പ്രതിക്ക് മൂന്ന് വർഷവും പിഴയും അഞ്ചാം പ്രതി എട്ടു വർഷവും പിഴയും വിധിച്ചു. തടവിൽ കഴിഞ്ഞ കാലം ശിക്ഷാ കാലാവധിയായി കണക്കാക്കി നാലാം പ്രതിക്ക് ഇന്ന് പുറത്തിറങ്ങാം. ആറു പ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ആറാം പ്രതി ജാസിമിനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. പ്രതികൾ തീവ്രവാദ സംഘത്തിൽ അംഗങ്ങളായിരുന്നു എന്നതിന് തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
പ്രതികൾ: 1. മൻസീദ് മുഹമ്മദ്, 2. സാലിഹ് മുഹമ്മദ്, 3.റാഷിദ് അലി , 4. റംഷാദ് എൻ.കെ, 5. എൻ.കെ.സഫ്വാൻ, 6. ജാസിം എൻ കെ - വെറുതെ വിട്ടു, 7. ഷെജീർ മംഗലശ്ശേരി - കൊല്ലപ്പെട്ടു, 8. മൊയ്നുദ്ദീൻ പാറക്കടവത്ത്.
അതേസമയം, ഐഎസ് ബന്ധം എൻ.ഐ.എ ക്ക് തെളിയിക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. രഹസ്യയോഗം കണ്ണൂർ കനകമലയിൽ യോഗം ചേർന്നത് 2016 ഒക്ടോബറിൽ. ഐഎസ് അനുകൂല യോഗം ചേർന്നെന്ന് ആയിരുന്നു കേസ്. കേരളാ തമിഴ്നാട് സ്വദേശികൾ ആയിരുന്നു പ്രതികൾ. ഷജീർ എന്ന പ്രതിയെ കണ്ടെത്താനായില്ല. ഷജീർ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടെന്നാണ് സൂചന. പ്രതികൾക്കെതിരെ ചുമത്തിയത് രാജ്യദ്രോഹക്കുറ്റം, ഗൂഢാലോചന കുറ്റങ്ങൾ.

