ഗുരുവായൂരപ്പൻ കോളേജ് പൂർവവിദ്യാർഥി ഓണം -കേരളപ്പിറവി ആഘോഷം  


മനാമ:ബഹ്‌റൈനിലെ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂടായ്മയുടെ (ZGC അലുംനി ബഹ്‌റൈൻ ) ഓണം -കേരളപ്പിറവി ആഘോഷം  ജുഫൈർ പ്രീമിയർ ഹോട്ടലിൽ വെച്ച് നടന്നു . പരിപാടിയിൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും അടക്കം നിരവധി പേർ പങ്കെടുത്തു . ഓണസദ്യയും വിവിധ കലാ പരിപാടികളും അരങ്ങേറി.  ജനറൽ സെക്രട്ടറി അരവിന്ദ് ബാബു സ്വാഗതവും, ചെയർമാൻ പ്രജി ചേവായൂർ ബഹ്‌റൈൻ അലുംനി യുടെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും ചെയ്തു. കലാപരിപാടികൾക്കും  വിനോദമത്സരങ്ങൾക്കും  ഫൈൻ ആർട്സ് സെക്രട്ടറി ജെസ്‌ലി നിസാർ,  ജനറൽ ക്യാപ്റ്റൻ ജിജു എന്നിവർ  നേതൃത്വം നൽകി . മത്സര വിജയികൾക്കുള്ള സമ്മാന ദാനം ഡോക്ടർ ജലീലും പുതിയ അംഗങ്ങളും ചേർന്ന്  നിർവഹിച്ചു.  പരിപാടിക്ക് ബിജു ചേരൽ നന്ദി പ്രകാശിപ്പിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed