മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിനായി ശിവസേന ഇന്ന് ഗവർണറെ കാണും: കോൺഗ്രസ് കോര്‍കമ്മിറ്റി ചേരുന്നു

മുബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിനായി ശിവസേന 2.30ന് ഗവര്‍ണറെ കാണും. കോണ്‍ഗ്രസ് അനുവദിച്ചാല്‍ മാത്രം ശിവസേന സഖ്യമെന്ന് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാര്‍ അറിയിച്ചു. കോണ്‍ഗ്രസ്, എന്‍.സി.പി യോഗങ്ങള്‍ ചേരുന്നു. കോണ്‍ഗ്രസ് തീരുമാനം നിര്‍ണായകമാണ്.
സഖ്യമുണ്ടാക്കാന്‍ എന്‍സിപി മുന്നോട്ടുവച്ച ഉപാധി അംഗീകരിച്ച് ശിവസേന എന്‍ഡിഎ വിടാൻ തീരുമാനിച്ചു. ശിവസേനയുടെ കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് ഉടന്‍ രാജിവയ്ക്കും. കാല്‍നൂറ്റാണ്ടിലേറെയായി തുടരുന്ന സഖ്യമാണ് വഴിപിരിയുന്നത്. ശിവസേനയ്ക്ക് 56ഉം എന്‍.സി.പിക്ക് 54ഉം സീറ്റുവീതമാണുള്ളത്. കേവല ഭൂരിപക്ഷമായ 145 സീറ്റിലെത്താന്‍ ഇവര്‍ക്ക് കോണ്‍ഗ്രസിന്‍റെ കൂടി പിന്തുണ വേണം. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തും. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ക്കായി ശിവസേന എം.പി സഞ്ജയ് റാവത്തും ഡല്‍ഹിയിലെത്തി. കോണ്‍ഗ്രസിന്‍റെ 44 എം.എല്‍.എമാരും ഇപ്പോള്‍ ജയ്പൂരിലാണ്.