ഇന്ത്യൻ സ്കൂൾ മലയാള ദിനം ആഘോഷിച്ചു


മനാമ: ഇന്ത്യൻ സ്‌കൂളിൽ മലയാള ഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലയാളം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം  പ്രമുഖ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ  ജയചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാനാദ്ധ്യാപകർ, വകുപ്പ് മേധാവി, ഭാഷാ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.

article-image

മാതൃഭാഷ ഉപയോഗിക്കുന്നത് കുട്ടികളുടെ  വിമർശനാത്മക ചിന്തയും സാഹിത്യപരമായ  കഴിവുകളും വികസിപ്പിക്കാൻ സഹായിക്കുന്നുവെന്ന് തന്റെ പ്രസംഗത്തിൽ  ജയചന്ദ്രൻ ചൂണ്ടിക്കാട്ടി. മലയാളം പഠിക്കാൻ വിദ്യാർത്ഥികൾക്ക് മികച്ച പിന്തുണയും മാർഗ നിർദ്ദേശവും നൽകി വരുന്ന മാതാപിതാക്കളെയും ഇന്ത്യൻ സ്‌കൂൾ  ഭാഷാ അദ്ധ്യാപകരെയും അദ്ദേഹം പ്രശംസിച്ചു. 'മാതൃഭാഷ കുട്ടികൾക്ക് മറ്റ് ഭാഷകൾ പഠിക്കുന്നതും  എളുപ്പമാക്കുന്നു. മാതൃഭാഷ ഒരു കുട്ടിയുടെ വ്യക്തിപരവും സാമൂഹികവും സാംസ്കാരികവുമായ സ്വത്വത്തെ  വികസിപ്പിക്കുന്നുവെന്നു ജയചന്ദ്രൻ പറഞ്ഞു.

article-image

 ഫെബിന സ്വാഗതം പറഞ്ഞു. നാടോടി നൃത്തം, സംഗീത കച്ചേരി, കവിത പാരായണം തുടങ്ങി വിവിധതരം  പരിപാടികൾ ചടങ്ങിന് നിറം പകർന്നു . നേരത്തെ ഇന്ത്യൻ സ്‌കൂൾ  മലയാള വകുപ്പ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി. അശ്വനി നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ സമർപ്പിത പങ്കാളിത്തം, അദ്ധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമം, മാനേജ്മെന്റിന്റെ  അകമഴിഞ്ഞ പിന്തുണ എന്നിവ ഈ പരിപാടിയെ മികവുറ്റതാക്കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed