ബഹ്‌റൈൻ കേരളീയ സമാജം രോഗികൾക്ക് 5 വീൽചെയർ നൽകുന്നു.


മനാമ: ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ. എസ്) ചാരിറ്റി കമ്മിറ്റി  ആവശ്യമുള്ള രോഗികൾക്ക്  5 വീൽചെയർ നൽകുന്നു. ബി.കെ. എസ് മെമ്പേഴ്‌സ് നൈറ്റിൽ  വെച്ച് പ്രസിഡന്റ് പി.വി. രാധാകൃഷ്‌ണപിള്ള, ജനറൽ സെക്രട്ടറി എം.പി. രഘു, വൈസ് പ്രെസിഡന്റ് പി.എൻ. മോഹൻരാജ് മറ്റ് എക്സിക്യൂറ്റീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചാരിറ്റി - നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ. ടി. സലിം, അംഗങ്ങളായ രാജേഷ് ചേരാവള്ളി, റഫീഖ് അബ്ദുല്ല, വർഗീസ് ജോർജ്,  റെജി അലക്സ്‌ , ഷാജൻ സബാസ്റ്റ്യൻ‌ എന്നിവരിൽ  നിന്നും ഇവ ഏറ്റുവാങ്ങി.

സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലോ ബഹ്‌റൈനിലെ മറ്റ് ഹോസ്പിറ്റലിലോ താമസസ്ഥലത്തോ സ്ഥിരമായോ താൽക്കാലിക ഉപയോഗത്തിനോ ആവശ്യമുള്ള  രോഗികളുടെ ബന്ധുക്കൾക്ക്  മെഡിക്കൽ രേഖകളുമായി വന്നാൽ ഇവ സൗജന്യമായി നൽകുന്നതാണ്.
ഇതിനായി 33750999 , 35320667 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed