കോട്ടയം പ്രവാസി ഫോറം ഓണാഘോഷം സംഘടിപ്പിച്ചു 


മനാമ:കോട്ടയം പ്രവാസി ഫോറം ഓണാഘോഷത്തോടനുബന്ധിച്ച്ഓണാഘോഷം സംഘടിപ്പിച്ചു . പരിപാടിയിൽ ഐ സി ആർ എഫ്  ചെയർമാൻ അരുൾ ദാസ് തോമസ് മുഖ്യാതിഥിയും  ,ഐമാക് ചെയർമാനും സാമൂഹിക പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്ത്  വിശിഷ്ടാതിഥിയും ആയിരുന്നു.
കെ പി എഫ് പ്രസിഡൻറ് സോണിസ്  ഫിലിപ്പ് , സെക്രട്ടറി സിജു പുന്നവേലി ഫൗണ്ടർ കമ്മിറ്റി മെമ്പർ ജോമോൻ ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.ഇരുന്നൂറിലധികം കോട്ടയം പ്രവാസികൾ പങ്കെടുത്തു .ബഹ്റിനിലെ കോട്ടയം പ്രവാസികളുടെ വിവിധ കലാപരിപാടികളും നർമ്മ  ബഹറിൻ അവതരിപ്പിച്ച മിക്സ് കാർണിവലും ഉണ്ടായിരുന്നു. പരിപാടിയിൽ ഓണാഘോഷ കൺവീനർ ക്രിസ്റ്റോ ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed