ഹാപ്പി ഹൌസ് ഓണാഘോഷം;സാമൂഹ്യ സേവകർക്ക് ആദരവ്
മനാമ:പ്രവാസലോകത്ത് ഭാരവാഹികൾ ഇല്ലാതെ തന്നെ കൂട്ടായ്മയായി മുന്നോട്ട് പോകുന്ന ഹാപ്പിഹൌസ് ഓണാഘോഷം 'പൂവിളി 2019 ' വിപുലമായി ആഘോഷിച്ചു. അതോടൊപ്പം കേരളത്തിലെ കഴിഞ്ഞ പ്രളയത്തിൽ കൈത്താങ്ങായിക്കൊണ്ട്, കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സ്വന്തം ഭൂമി സൗജന്യമായി നൽകി കൊണ്ട് സാമൂഹ്യ സേവന രംഗത്ത് മാതൃകയായ,. ജിജി നിലമ്പൂർ, സുബൈർ കണ്ണൂർ, റോയ് സ്കറിയ, ബഷീർ, സാമൂഹ്യ സേവന രംഗത്ത് വേറിട്ട പ്രവർത്തനം കാഴ്ച വെക്കുകയും , പ്രവാസ ലോകത്തു നിന്നും നാട്ടിലേക്ക് യാത്രയാവുകയും ചെയ്യുന്ന ചന്ദ്രൻ തിക്കോടിയെയും ചടങ്ങിൽ ൻ ആദരിച്ചു. സാംസ്‌കാരിക സദസ്സ് കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ഉദ്ഘടാനം ചെയ്തു .
ഹാപ്പി ഹൌസ് കുടുംബാംഗമായ . മനീഷും കിടപ്പാടമില്ലാത്ത ഒരാളെ കണ്ടെത്തി അവർക്ക് നൽകാനായി ൭ സെന്റ് സ്‌ഥലത്തിന്റെ സമ്മതപത്രം ഹാപ്പി ഹൌസ് ഭാരവാഹികൾക്ക് കൈമാറി.
ഇതോടൊപ്പം നാട്ടിലെ അശരണർക്കു ആശ്വാസമേകിക്കൊണ്ടു തണൽ (വടകര, എടച്ചേരി), പുറക്കാട് ശാന്തി സദനം, കൊയിലാണ്ടി നിയർക്ക്, എന്നിവടങ്ങളിലെ 700ഓളം പേർക്ക് അതേ ദിവസം ഓണസദ്യയും കൂട്ടായ്മ നൽകി.
സാമൂഹ്യ പ്രവർത്തകരായ കെടി. സലീം, സിവി.നാരായണൻ, റഫീഖ് അബ്ദുള്ള, വിനു കുന്നന്താനം, നോവലിസ്റ്റ് സിവി. കുഞ്ഞിരാമൻ, സമാജം സെക്രട്ടറി രഘു, കെ സി എ പ്രസിഡണ്ട് സേവി മാത്തുണ്ണി, ഹാപ്പി ഹൌസ് ഭാരവാഹികളായ ശശി അക്കരാൽ, ജിതേഷ് ടോപ് എന്നിവർ ആശംസ പ്രസംഗം നടത്തി. സജീവൻ. പികെ സ്വാഗതവും എം .എം ബാബു നന്ദിയും പറഞ്ഞു.

