പീപ്പിൾസ് ഫോറം വനിതാ വിഭാഗം സൗജന്യ സ്തനാർബുദ പരിശോധനയും, ബോധവൽക്കരണ ക്ലാസ്സും
മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ
അൽഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ വനിതകൾക്കും, കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾക്കുമായി വിദഗ്ദ്ധ ഡോക്ടറുടെ നേതൃത്വത്തിൽ സൗജന്യ സ്തനാർബുദ പരിശോധനയും ഗൈനക്കോളജി ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു . സ്തനാർബുദ ബോധവൽക്കരണമാസത്തിന്റ ഭാഗമായും, കൗമാരപ്രായമായ പെൺകുട്ടികൾക്ക് ഗൈനക്കോളജി സംബന്ധമായ പൂർണ്ണവിവരങ്ങൾ നൽകി ബോധവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബർ 25 വെള്ളിയാഴ്ച്ച അൽഹിലാലിന്റെ അദിലിയാ ബ്രാഞ്ചിൽ വൈകിട്ട് 3 മണി മുതൽ 6 മണി വരെ നടക്കുന്ന പരിപാടിയിൽ പങ്കടുക്കുന്നവർക്ക് ഡോക്ടർ കൺസൽറ്റേഷൻ,ബ്ലഡ് പ്രെഷർ, ഷുഗർ എന്നിവയുടെ പരിശോധനയും തികച്ചും സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്ററേഷനും താഴെ കാണുന്ന നമ്പ ബന്ധപ്പെടാവുന്നതാണ്.39349538 / 39787697

