കെ സി എ ടാലന്റ് സ്കാൻ :രജിസ്‌ട്രേഷൻ തീയ്യതി നീട്ടി
മനാമ: കേരളാ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലാ സാഹിത്യ മത്സരം ടാലന്റ് സ്കാനിൽ പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി ഒക്ടോബർ 19 തിലേയ്ക്ക് നീട്ടിയതായി ഭാരവാഹികൾ അറിയിച്ചു.അന്ന് രാത്രി 10 മണി വരേയ്ക്കും പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.ഒക്ടോബർ ൨൪ നു പ്രോഗ്രാമുകളുടെയും പങ്കെടുക്കുന്നവരുടെയും അവസാന ലിസ്റ്റ് നോട്ടീസ് ബോർഡിൽ പതിക്കും.കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.kcabahrain.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

