ബഹ്‌റൈനിൽ 105 തടവുകാരെ സ്വതന്ത്രരാക്കാൻ ഉത്തരവ്


മനാമ:ബലിപെരുന്നാൾ പ്രമാണിച്ച് ബഹ്‌റൈനിലെ 105 ഓളം തടവുകാരെ  മോചിപ്പിക്കാൻ ഹമദ് രാജാവ് ഉത്തരവിട്ടു. ജയിൽ നിയമം കൃത്യമായി പാലിക്കപ്പെടുകയും തടവ് കാലത്തെ പെരുമാറ്റത്തിന്റെയും അടിസ്‌ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 105 തടവുകാരെയാണ് ജയിൽ മോചിതരാക്കാൻ ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഇശാ അൽ ഖലീഫ ഉത്തരവിട്ടത്.സ്നേഹത്തിന്റെയും പരസ്പര സാഹോദര്യത്തിന്റെയും പ്രതീകമായ ഈദ് വേളയിൽ കുറ്റവാളിക്ക് മാപ്പ് നൽകുന്നതിലൂടെ അവർക്ക് രാജ്യത്തിന്റെ വികസനങ്ങളിൽ ഭാഗഭാക്കാനുള്ള അവസരം കൂടി നൽക്കുകയാണ് ഭരണാധികാരി എന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി വ്യക്തമാക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed