ഒ ഐ സി സി ക്വിറ്റ് ഇന്ത്യാ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


മനാമ :  ഒഐസിസി ദേശീയ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.രാജ്യത്തെ ജനങ്ങളെ വിഭജിച്ചു ഭരിക്കുന്ന ഭരണാധികാരികൾക്ക് എതിരെ മതേതര ഭാരതം ഒന്നിച്ചു ക്വിറ്റ് ഇന്ത്യാ സമരം നടത്തേണ്ട സമരം സമാഗതമായിരിക്കുന്നു എന്ന്   അനുസ്മരണ സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകൾ നീണ്ട സ്വാതന്ത്ര സമരത്തിന്റ ഒരു ഭാഗത്തും ഇല്ലാതിരുന്ന ആളുകൾ ഇന്ന് ഭരണത്തിന്റെ ഭാഗമായപ്പോൾ എല്ലാ നേട്ടങ്ങളുടെയും പിന്നൽ തങ്ങൾ ആണെന്ന  അവകാശവാദം ഉന്നയിക്കുകയാണ്,  രാജ്യത്തെ ഒന്നായി കാണുവാനാണ് മുൻ കാലത്ത് രാജ്യം ഭരിച്ചിരുന്നവർ ശ്രമിച്ചിരുന്നത്. അതിനു വേണ്ടി ചില സംസ്ഥാനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകിയിരുന്നു. ആ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനാണ് ആ സമയങ്ങളിൽ അങ്ങനെയുള്ള തീരുമാനങ്ങൾ എടുത്തിരുന്നത്. ആനുകൂല്യങ്ങൾ പിൻവലിക്കുക ആണെങ്കിൽ എല്ലാ സംസ്ഥാനങ്ങൾക്കും, എല്ലാ വിഭാഗങ്ങൾക്കും നൽകിയിരുന്ന ആനുകൂല്യങ്ങൾ പിൻവലിക്കാൻ  തയ്യാറാകണം. ഇപ്പോൾ ചില വിഭാഗങ്ങൾക്ക് എതിരെ മാത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒഐസിസി ദേശീയ കമ്മറ്റി ഓഫീസിൽ വച്ചുചേർന്ന അനുസ്മരണ സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം ഉത്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി മാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി. ജില്ലാ പ്രസിഡന്റ്‌ മാരായ ജി. ശങ്കരപ്പിള്ള,  നസിം തൊടിയൂർ, ജോജി ലാസർ ജില്ലാ ഭാരവാഹികളായ സൽമാനുൽ ഫാരിസ്, അനിൽ കുമാർ, റംഷാദ്,  നിസ്സാർ കുന്നത്തു കുളത്തിൽ, അജി പി. ജോയ്,  അനിൽ കോഴിക്കോട്,  കോശി അലക്സാൻണ്ടർ,ഷാജി ജോർജ്,  അബുബക്കർ പൊന്നാനി, ഷാനവാസ്‌, അനൂപ് കുമാർ, വിജിത് കണ്ണൂർ എന്നിവർ സംസാരിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed