കാറിൽ ശ്രീറാം വെങ്കിട്ടരാമ നോടൊപ്പം ഉണ്ടായിരുന്ന യുവതി മുൻ ബഹ്‌റൈൻ മോഡൽ


മനാമ: മുന്‍ ദേവികുളം സബ്കളക്ടറും സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തിൽ വിവാദങ്ങൾ നടക്കുമ്പോൾ അദ്ദേഹത്തോടൊപ്പം കാറിൽ ഉണ്ടായിരുന്ന യുവതി ബഹ്‌റൈനിലെ മുൻ മോഡലും മലയാളിയുമായ വഫ ഫിറോസ് ആണെന്ന്   സ്‌ഥിരീകരിച്ചു.ബഹ്‌റൈനിലെ നിരവധി സ്‌ഥാപനങ്ങൾക്ക്‌ മോഡലായി പ്രവർത്തിച്ചിരുന്ന വഫ കുറച്ചു കാലം ബഹ്‌റൈനിൽ ആയിരുന്നു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ.എം. ബഷീറാണ് അപകടത്തിൽ മരിച്ചത്. വൈദ്യ പരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജങ്ഷനില്‍ വെച്ച് പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് ബഷീറിനെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോഗത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീറിന്റെ ബൈക്ക് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . 

അതേസമയം താനല്ല വഫയാണ് ണ് വാഹനമോടിച്ചതെന്ന് ശ്രീറാം പോലീസിനോട് പറഞ്ഞു. എന്നാല്‍ അപകടം നടന്നപ്പോള്‍ ഓടിക്കൂടിയ നാട്ടുകാര്‍ ശ്രീറാം വെങ്കിട്ടരാമനാണ് വണ്ടിയോടിച്ചെതന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യം മൊഴിയായി പറയാന്‍ ആരും തയ്യാറായില്ല. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് മ്യൂസിയം എസ്‌ഐ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed