ശ്രീറാമിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ ഡി.ജി.പിയുടെ നിർദ്ദേശം: മദ്യപിച്ചിരുന്നതായി മൊഴി


തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗതയിൽ വാഹനമോടിച്ച് അപകടം വരുത്തിയതിന് സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തും. അപകടത്തിൽ മാധ്യപ്രവർത്തകൻ മരിച്ചിരുന്നു. ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീറാമിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും പോലീസ് ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റിയേക്കും. 

അതേസമയം  ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചാണ് വാഹനം ഒാടിച്ചതെന്ന് വാഹനത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തും മോഡലുമായ വഫ ഫിറോസ് പോലീസിന് മൊഴി നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed