മതം നോക്കുന്നവര്‍ക്ക് ഭക്ഷണമില്ലെന്ന് ഹോട്ടലുടമ
ചെന്നൈ: മതം നോക്കുന്നവര്‍ക്ക് ഭക്ഷണമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ച് ഹോട്ടലുടമ. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് മതം നോക്കുന്നവര്‍ക്ക് ശാപ്പാടില്ല എന്ന ബോര്‍ഡ് സ്ഥാപിച്ചത്. അരുണ്‍ മൊഴി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐങ്കരന്‍ കോഫീ ബാര്‍ എന്ന ഹോട്ടലിന് മുന്നിലാണ് ബോര്‍ഡ് സ്ഥാപിച്ചത്.നഗരത്തില്‍ ഹോട്ടലിന് മൂന്ന് ശാഖകളുണ്ട്. ഡെലിവറി ബോയി ഹിന്ദുവല്ലാത്തതിനാല്‍ സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാന്‍സല്‍ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയാണ് ഹോട്ടല്‍ ഉടമ.

