മുപ്പതാം വാർഷികാഘോഷവുമായി എസ്.എന്‍.സി.എസ് പവിഴ സ്മൃതി - 2019
മനാമ: എസ്.എന്‍.സി.എസിന്റെ പവിഴസ്മൃതി എന്ന പേരില്‍ നടത്തുന്ന മുപ്പതാം വാര്‍ഷികാഘോഷങ്ങൾക്ക് വളരെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് എസ്.എന്‍.സി.എസ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിവിധ കലാ, കായിക, സാഹിത്യ മത്സരങ്ങൾ, പ്രഭാഷണങ്ങൾ, സെമിനാറുകൾ, പഠന ക്യാമ്പുകൾ, ആദരിക്കൽ ചടങ്ങുകൾ, ബിസിനസ്സ് മീറ്റ് തുടങ്ങി വ്യത്യസ്ഥങ്ങളായ പരിപാടികൾ സംഘടിപ്പിക്കും.ആഘോഷ പരിപാടികളുടെ ആദ്യപടിയായി ആഗസ്റ്റ് മാസം സെവൻ എ സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് ,ഫുട്ബോൾ , തുടങ്ങിയ കായിക മത്സങ്ങൾ സംഘടിപ്പിക്കും.
സെപ്റ്റംബർ മാസത്തിൽ ബഹ്‌റിനിലെ എല്ലാ സ്കൂൾകളിലെയും കുട്ടികൾക്കായി ഡ്രോയിങ് ,പെയിന്റിംഗ് , ക്ലേമോഡലിംഗ് തുടങ്ങി ആർട്സ് ആൻഡ് ക്രാഫ്റ്റ് ഇനത്തിലുള്ള മത്സരവും ഒക്ടോബറിൽ പ്രസംഗ മത്സരവും സഹിത്യപരമായ മത്സരങ്ങളും സംഘടിപ്പിക്കും.
ഓണ ചതയ ആഘോഷവും , നവരാത്രി ആഘോഷവും പവിഴ സ്മൃതി ആഘോഷത്തിന്റ ഭാഗമാക്കി കൂടുതൽ വിപുലമായി നടത്തപ്പെടും.വിവിധ മേഖലകളിലെ വ്യക്തിത്വങ്ങളെയും , ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ തുടക്കം മുതൽ സജീവമായി പ്രവർത്തിക്കുന്ന മുതിർന്ന അംഗങ്ങളെയും ആദരിക്കും. ഗൾഫ് മേഖലയിലെയും ഇന്ത്യ മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ബിസ്സിനെസ്സ് പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കും .ഡിസംബറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ അതിഥികളായി എത്തും. അതോടൊപ്പം പ്രശസ്ത കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സ്റ്റേജ് ഷോയും സംഘടിപ്പിക്കുന്നതാണ്.
ആഗസ്റ്റ് മാസം രണ്ടാം വാരം മുതൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപെടുന്ന സെവൻ എ സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് . വിജയിക്കുന്ന ടീമിന് ആയിരം ഡോളർ ഒന്നാം സമ്മാനവും, അഞ്ഞൂറ് ഡോളർ രണ്ടാം സമ്മാനവും സെമി ഫൈനൽ എത്തുന്ന ടീമുകൾക്ക് നൂറ് ഡോളർ വീതം പ്രോൽസാഹന സമ്മാനവും നൽകും. ടീം രജിസ്‌ട്രെഷൻ നടത്താൻ താല്പര്യമുള്ളവർ ടൂർണമെന്റ് കൺവീനർ ജയമോഹനു മായി ( 66714124 ) ബന്ധപ്പെടാവുന്നതാണ്. സന്തോഷ് ബാബു ജനറൽ കൺവീനറായ വിപുലമായ കമ്മറ്റിയാണ് പവിഴ സ്മൃതിക്ക് നേതൃത്വം നൽകുന്നത്. കമ്മറ്റിയുടെ രക്ഷാധികാരി ബഹ്റൈനിലെ പ്രമുഖ വ്യവസായി .കെ.ജി.ബാബു രാജാണ്.
ജയകുമാർ സുന്ദരരാജൻ ജനറൽ കോർഡിനേറ്ററും, നവീൻ വിജയൻ , പ്രശാന്ത്, ജീമോൻ, രാജേഷ് എന്നിവർ ജോയിന്റ് കൺവീനർമാരുമാണ്.പവിത്രൻ വി കെ കൺവീനറായ ഫിനാൻസ് കമ്മറ്റിയും ,ശരത്കുമാർ , ജയലാൽ , ജയമോഹൻ , ബാബു.ടി .പി , ജിനേഷ്, വിശ്വനാഥൻ,പവിത്രൻ പൂക്കുട്ടി ,ബിജു.കെ ആർ , പ്രമോദ് ഷിബു രാഘവൻ , പ്രസാദ് വാസു , ബിജു , ഗോപകുമാര്‍ എന്നിവർ വിവിധ കമ്മറ്റികളുടെ കൺവീനർമാരുമാണ് .മുൻ ഭരണ സമതി അംഗങ്ങളും മുതിർന്ന അംഗങ്ങളും അടങ്ങിയ ഉപദേശക സമതിയും രൂപീകരിച്ചട്ടുണ്ട് .
ആഘോഷ പരിപാടികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക് 333084 26, 39616123, 39807 185 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. വാർത്താ സമ്മേളനത്തിൽ എസ് എൻ സി എസ് ചെയർമാൻ ഗോവിന്ദൻ,സെക്രട്ടറി രാജേഷ് ദിവാകരൻ,ജനറൽ കൺവീനർ സന്തോഷ് ബാബു,ചന്ദ്രബാബു,ഗോകുൽ,ഷാജി ദിവാകരൻ എന്നിവർ സംബന്ധിച്ചു