ചെങ്ങന്നൂരിൽ തീപിടിത്തം; ജ്വല്ലറി പൂർണമായും കത്തിനശിച്ചു


പത്തനംതിട്ട: ചെങ്ങന്നൂരിന് സമീപം മാന്നാറിൽ ജ്വല്ലറിയ്ക്ക്  തീപിടിച്ചു. പരുമല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പുളിമൂട്ടിൽ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ജ്വല്ലറി പൂർണമായും കത്തിനശിച്ചു. പൊലീസും ഫയർഫോഴ്സുമെത്തി തീയണച്ചു. നാല് യൂണിറ്റ് ഫയർ എഞ്ചിനുകളെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed