ഇമാം വധം: പ്രതികള്‍ക്ക് വധശിക്ഷ നടപ്പിലാക്കി


മനാമ: ബഹ്‌റൈനിൽ പള്ളി ഇമാമിനെ ക്രൂരമായി കൊലപ്പെടുത്തിയ ബംഗ്ലാദേശ് സ്വദേശിയുടെ വധ ശിക്ഷ നടപ്പിലാക്കിയതായി അറ്റോണി ജനറൽ കൗൺസിലർ ഡോ.അഹ്‌മദ്‌ അൽ ഹമ്മദി പറഞ്ഞു. ഇതോടൊപ്പം തന്നെ രാജ്യത്തു വിധ്വംസക പ്രവർത്തനം നടത്തിയ മറ്റു രണ്ടു പേരുടെയും വധശിക്ഷയും നടപ്പിലാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്ഷം ഓഗസ്റ്റ് 4 നായിരുന്നു മുഹറഖിലെ ബിൻ ഷിദ്ദ മസ്ജിദിലെ ഇമാം ആയിരുന്ന ശൈഖ് അബ്ദുൾ ജലീൽ ഹമൂദിനെ പള്ളിയിലെ ബാങ്ക് വിളിക്കുന്ന ജോലിക്കാരനായ പള്ളിയിലെ ബാങ്ക് വിളിക്കുന്ന ജോലിക്കാരനായ ബംഗ്ലാദേശി സ്വദേശി മുഅദ്ദിനും സംഘവും വെട്ടിക്കൊലപ്പെടുത്തി അസ്‌കറിലെ സ്‌ക്രാപ്പ് യാര്‍ഡില്‍ ഉപേക്ഷിച്ചത്.തുടർന്ന് പിടിക്കപ്പെട്ട പ്രതിയെ കോടതി വധിശിക്ഷയ്ക്കു വിധിച്ചിരുന്നുവെങ്കിലും പ്രതി അപ്പീൽ നല്കിയിരിക്കുകയായിരുന്നു.

ഫെബ്രുവരിയിൽ അപ്പീലും തള്ളിയതോടെയാണ് പ്രതിക്കുള്ള ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്.ഇതോടൊപ്പം തന്നെ രാജ്യത്തു വിവിധ തരത്തിലുള്ള വിധ്വംസക പ്രവർത്തനം നടത്തുകയും രാജ്യ സുരക്ഷയ്ക്കെതിരായി പ്രവർത്തിക്കുകയും ചെയ്‌തെന്നു കണ്ടെത്തിയ രണ്ടു പേരുടെയും വധ ശിക്ഷ നടപ്പിലാക്കിയതായും അറ്റോണി ജനറൽ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed