മോഷണക്കുറ്റം ആരോപിച്ച് 16കാരനെ തല്ലിക്കൊന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മോഷണക്കുറ്റം ആരോപിച്ച് 16കാരനെ തല്ലിക്കൊന്നു. വടക്ക് പടിഞ്ഞാറ് ഡഹിയിലെ ആദര്‍ശ് നഗറിലാണ് സംഭവം നടന്നത്. വീട്ടില്‍ നിന്നും മോഷണം നടത്തിയെന്ന് ആരോപിച്ചാണ് 16കാരനെ തല്ലിക്കൊന്നതെന്ന് പൊലീസ് പറയുന്നു.'വ്യാഴാഴ്ച രാത്രി ആദര്‍ശ് നഗര്‍ വില്ലേജിലെ ഒരു വീട്ടില്‍ നിന്നാണ് കൗമാരക്കാരനെ പിടികൂടിയത്. കവര്‍ച്ച നടത്താനെത്തിയ 16കാരനെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു' പൊലീസ് പറയുന്നു.
പ്രദേശവാസി തന്നെയായ കൗമാരക്കാരന്‍. ഗുരുതരമായി മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് സംഭവത്തില്‍ വീട്ടുടമസ്ഥനടക്കം ആറുപേര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു. ഐപിസി സെക്ഷന്‍ 304 പ്രകാരമാണ് അറസ്റ്റ്.

