കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന് അനുമോദനം


മനാമ: ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡവലപ്മെന്റിന്റെ ആഭിമുഖ്യത്തില്‍    ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച  വേനൽക്കാല അപകടങ്ങൾ, രോഗങ്ങൾ ബോധവൽക്കരണ പരിപാടിയിൽ സജീവമായി പ്രവര്‍ത്തിച്ച കാന്‍സര്‍ കെയർ ഗ്രൂപ്പിനെ ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം പ്രത്യേകം അനുമോദിച്ചതായി ഗ്രൂപ്പ് പ്രസിഡന്റ് ഡോ: പി.വി. ചെറിയാൻ അറിയിച്ചു.    പ്രത്യേക  ക്ഷണപ്രകാരം മെഡിക്കൽ  സ്റ്റാൾ ഒരുക്കി പ്രാഥമിക മെഡിക്കൽ പരിശോധന, കണ്ണ് പരിശോധന, ശരീര വേദനകൾക്ക് ഓർത്തോ വിഭാഗത്തിന്റെയും ഫിസിയോതെറാപ്പിയുടെയും സേവനങ്ങൾ ലഭ്യമാക്കുകയും ബോധവൽക്കരണ ക്ലാസും,  ലുലു, ബി.എഫ്.സി, നൂനൂ എക്സ്ചേഞ്ചുകളുടെയും, ബഹ്‌റൈൻ ഫർമസിയുടെയും സഹായത്തോടെ വിവിധ ക്യാമ്പുകളിൽ നിന്നും എത്തിച്ചേർന്ന തൊഴിലാളികൾക്ക് സമ്മാനപ്പൊതികളും നൽകിയതിലൂടെയുമാണ് കാന്‍സര്‍ കെയർ ഗ്രൂപ്പിന് പ്രത്യേകം അനുമോദനം ലഭിച്ചത്. 

ബോധവല്‍ക്കരണ ക്യാന്പെയിന് സഹകരിച്ചവർക്കു നന്ദി രേഖപ്പെടുത്തുവാൻ കാൻസർ കെയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ഭാവിപ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ഗ്രൂപ്പ് അംഗങ്ങളെ കൂടാതെ ആരോഗ്യ രംഗത്തുള്ള പ്രമുഖ വ്യക്തിത്വങ്ങൾ , ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്, അഭ്യുദയകാംഷികൾ എന്നിവർ പങ്കെടുത്തു. ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി എം.പി. രഘു, കിംഗ് ഹമദ് ഹോസ്പിറ്റൽ നെഫ്രോളജിസ്റ്  ബാലാജി ഡാണ്ടി, വായൽ  ഫർമാസി ഫിനാൻഷ്യൽ കൺട്രോളർ  ഷിബു തോമസ്, ഉണ്ണാട്ടി സോണി അൽ റയാ സൂയ്റ്റ്‌സ്, ഫ്ലോറിന് മത്യാസ്,  ഡോ: ദേവി വൈദ്യരത്‌നം, ഫ്രാൻസിസ് കൈതാരത്ത് , അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ ആസിഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി കെ.ടി. സലിം സ്വാഗതവും, ഹോസ്പിറ്റൽ വിസിറ്റ് ഇൻചാർജ്  ജോർജ് കെ. മാത്യു നന്ദിയും രേഖപ്പെടുത്തി. അഡ്വൈസറി ബോർഡ് അംഗം ഡോ: ഇക്ബാൽ വർധവാല,  എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അബ്ദുൽ  സഹീർ, ഉമ്മർ അബ്ദുല്ലയുടെ നേതൃത്വത്തിൽ ഉള്ള സർവ്വീസ് വിഭാഗം, ഷേർലി തോമസ് കോഓർഡിനേറ്ററായ വനിതാ വിഭാഗം എന്നിവർ നേതൃത്വം നൽകി.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed