ഇസ്ലാമിക്‌ മദ്രസ : അഡ്മിഷൻ ആരംഭിച്ചു


മനാമ : സലഫി സെന്ററിന്റെ ആഭിമുഖ്യത്തിൽ  ഹൂറ  ബറക ബിൽഡിങ്ങിൽ നടന്നു  വരുന്ന  ഇസ്ലാമിക്‌  മദ്രസയുടെ  പുതിയ  അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ  ആരംഭിച്ചതായി  പ്രിൻസിപ്പൽ  ബഷീർ  മദനി  അറിയിച്ചു. കെ എൻ എം  എജ്യുക്കേഷൻ  ബോർഡ്  സിലബസ് അനുബന്ധിച്ചുള്ള  ഇംഗ്ലീഷ്  പുസ്തകങ്ങളാണ്  മദ്രസയിൽ  പഠിപ്പിച്ചു  വരുന്നത്.  ഒന്ന്  മുതൽ  അഞ്ചാം  ക്ലാസുകള്‍  വരെയും മുതിർന്ന കുട്ടികൾക്ക്  റിലിജിയസ് എജ്യുക്കേഷന്‍ (സി ആർ  ഇ)  ഫസ്റ്റ്  സെക്കന്റ്‌  എന്നീ  ക്ലാസുകളും മദ്രസയിൽ  നടന്നു  വരുന്നു.. എല്ലാ  വെള്ളി  ശനി  ദിവസങ്ങളിൽ  നടക്കുന്ന  മദ്രസയിലേക്ക് വാഹന  സൗകര്യം  ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി  39800564, 39207830 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

rn

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed