ബഹ്‌റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മനാമ:ബഹ്റൈനിൽ ജോലി ചെയ്തുവരികയായിരുന്ന തിരുവനന്തപുരം സ്വദേശി ചെങ്ങന്നൂർ പുത്തൻകാവ് മേടയിൽ കോശി ജോർജ്ജ് (56) ഇന്ന് രാവിലെ ബഹറിനിൽ നിര്യാതനായി. അൽ മൊയ്‌ദ് കമ്പനിയിൽ പ്രോജക്ട് മാനേജർ ആയിരുന്നു. ഇന്ന് പുലർച്ചെ മനാമ സേക്രട്ട് ഹാർട്ട് ചർച്ചിന് സമീപത്തെ താമസ സ്‌ഥലത്തു വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. പരിശോധനയിൽ ഹൃദയാഘാതം എന്ന് ഡോക്ടർ നിർദേശിച്ചതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടു പോകവേയായിരുന്നു മരണം. ഭാര്യ അനു കോശി, മകൾ സ്നേഹ. (ഇരുവരും ബഹ്‌റൈനിൽ ഉണ്ട് )മകൻ സഞ്ജു നാട്ടിലേയ്ക്ക് പോയിരിക്കുകയാണ്.ഇന്ത്യൻ ക്ലബ്ബിന്റെ അംഗമായ കോശി ഇന്നലെ രാത്രിയും ക്ലബ്ബിൽ സജീവമായിരുന്നു
സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടത്തിവരുന്നു

