ബി.കെ.എസ് ബിസിനസ് ഐക്കണ്‍ അവാര്‍ഡ് നൈറ്റ് ഇന്ന്


മനാമ:  ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബി.കെ.എസ് ബിസിനസ് ഐക്കണ്‍  അവാര്‍ഡ് നൈറ്റ് ഇന്ന്. ഇന്ന് വൈകീട്ട് ഏഴുമണിക്ക് ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ബഹ്റൈന്‍ ഇലട്രിസിറ്റി  മന്ത്രി ഡോ.അബ്ദുല്‍ ഹുസൈന്‍ അലി മിര്‍സ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ചടങ്ങില്‍ ഈ വര്‍ഷത്തെ  ബഹ്റൈന്‍ കേരളീയ സമാജം ബിസിനസ് ഐക്കണ്‍ അവാര്‍ഡ്  അവാര്‍ഡ്  പ്രമുഖ ബിസിനസുകാരനായ  അബ്ദുള്‍ റഹ്മാന്‍ ജുമായ്ക്ക് ചടങ്ങില്‍ നല്‍കും. സ്വദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യക്കാരുടെ അഭിമാനമായ ഉസ്താദ് അംജദ് അലിഖാന്റെ  പെര്‍ഫോമന്‍സും ഉണ്ടായിരിക്കുമെന്നും ബികെ.എസ് ഭരണസമിതി അറിയിച്ചു.

ബിസിനസ് അവാര്‍ഡ് നൈറ്റിന്റെ ഭാഗമായുള്ള ബഹ്റൈന്‍ സൂര്യ ഫെസ്റ്റിവലില്‍  ഉസ്താത് അംജത് അലിഖാന്‍ പങ്കെടുക്കുന്നത്. സൂര്യഫെസ്റ്റിവലില്‍ ഉസ്താദ് അംജാത് അലി ഖാന്‍ സരോദ് വായിക്കും. അവാര്‍ഡ് യൂണികോ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന്‍ ജുമ വൈദ്യുതി വകുപ്പ് മന്ത്രി അബ്ദുല്‍ ഹുസൈന്‍ അലി മിര്‍സയില്‍ നിന്ന് ഏറ്റു വാങ്ങും. പത്മവിഭൂഷന്‍ ഉസ്താദ് അംജദ് അലിഖാന്‍, ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, സൂര്യാകൃഷ്ണമൂര്‍ത്തി, ബി.കെ.എസ് ജനറല്‍ സെക്രട്ടറി എം.പി രഘു എന്നിവര്‍ പങ്കെടുത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed